Ad banner
Ad banner

ഇന്റർനാഷണൽ ഫുഡ്‌ ഫെസ്റ്റിവൽ 2022, മാൾട്ട.

മാൾട്ട ഇന്റർനാഷണൽ ഫുഡ്‌ ഫെസ്റ്റിവൽ ഇന്നലെ ജൂലൈ 17ന് അവസാനിച്ചു.13 മുതൽ 17 വരെയുള്ള തിയതികളിൽ രാജ്യതലസ്ഥാനമായ വല്ലറ്റയിൽ ആയിരുന്നു ഇത് നടന്നിരുന്നത്.

ഇത്തവണ ഇന്ത്യൻ എംബസിയും മാൾട്ടയിലെ മലയാളി സംഘടനയായ മാൾട്ട മലയാളി അസോസിയേഷനും സംയുക്തമായാണ് പ്രസ്തുത പരുപാടിയിൽ പങ്കെടുത്തത്. കേരളത്തിലെ വൈവിദ്ധ്യമാർന്ന ഭക്ഷണപദാർത്ഥങ്ങൾ പൊതുജനങ്ങൾക്കായി ഒരുക്കിയിരുന്നു.

ഫെസ്റ്റിവലിന്റെ അവസാനദിവസമായ ഇന്നലെ കലാപരുപാടികളിലും മലയാളി സാന്നിധ്യം ഉണ്ടായിരുന്നു. കേരളതനിമയാർന്ന നൃത്തനടനങ്ങളും മ്യൂസിക്കൽ ട്രീറ്റും പരുപാടിയുടെ മാറ്റ് കൂട്ടി.

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം യൂറോപ്പിലുള്ളവർക്ക് പരിചിതപെടുത്തുന്നതിൽ മാൾട്ട മലയാളി അസോസിയേഷൻ നടത്തിയ ഈ ഉദ്യമം തീർച്ചയായും സഹായകമായിട്ടുണ്ട്.

(Visited 12 times, 1 visits today)

You Might Be Interested In

Post A Comment For The Creator: Jose VP

Your email address will not be published. Required fields are marked *